പാചകം ആരും പഠിപ്പികേണ്ട ഒന്നല്ല. എന്നാലും ചില അറിവുകള്‍ ഉള്ളത് നല്ലതാണ്. ആവശ്യം വന്നാല്‍ ആരുംഒരു അത്യാവശ്യം പാചകം ചെയ്യും എന്നാണ് എന്‍റെ വിശ്വാസം. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം എന്‍റെഅമ്മക്ക് അത്യാവശ്യം ആയി ആറു മാസം വീട്ടില്‍ നിന്നും മാറി നില്കേണ്ട ആവശ്യം വന്നു. ആ സമയം ആണ്ഞാന്‍ അടുക്കളയില്‍ കയറിതുടങ്ങിയത്.(പാചകം ചെയ്യാന്‍) . ആദ്യം ആദ്യം ഞാന്‍ പൊന്നമ്മയോടുംഫോണിലൂടെ അപ്പച്ചിയോടും ചിട്ടയോടും ഒക്കെ ആയിരുന്നു ചോദിച്ചിരുന്നത് . മുല്ക എത്ര ഇടണം മല്ലി വേണോഎന്നൊക്കെ. പിന്നെ അത് പതുക്കെ പഠിച്ചു. കല്യാണം കഴിഞ്ഞു ആദ്യം കാനഡ യില്‍ ചെന്നപ്പോള്‍ ആണ് അമ്മമാറി നിന്നതിന്റെ ഗുണം മനസിലായത്. അങ്ങിനെ ഞാനും ഒരു കൊച്ചു കുക്ക് ആയി. എന്തേലും സംശയം വന്നാല്‍അപ്പോള്‍ തന്നെ ഞാന്‍ ഫോണ്‍ വിളിക്കുമായിരുന്നു. അമ്മയോട് സംശയം തീര്‍ക്കാന്‍ വേണ്ടി . സമയം ഒന്നുംനോക്കില്ലായിരുന്നു. കടലക്കറി ഉണ്ട്ടക്കാന്‍ ഇഞ്ചി ഇടുമോ എന്ന് അമ്മയുടെ സമയം രാത്രി പന്ദ്രണ്ട് മണിക്ക്വിളിച്ചു ചോദിച്ചിട്ടുണ്ട്.......
കുക്കിംഗ് ഒരു കല ആണ്. അത് എനിക്കുണ്ടോ എന്നറിയില്ല. എന്നാലും ഇടക്കിടക്ക് ഞാന്‍ എന്തേലും പരീക്ഷണംനടത്താറുണ്ട്. ചിലപ്പോള്‍ നന്നാവും ചിലപ്പോള്‍ ഇല്ല. "എന്‍റെഅടുക്കള " എന്ന ബ്ലോഗിലൂടെ ഞാന്‍ ഉണ്ടാക്കുന്നആഹാരങ്ങള്‍ എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. എന്റെതായ രീതി. അതില്‍ ചിലപ്പോള്‍ വത്യാസംകണ്ടേക്കാം. ഓരോ നാട്ടിലും ഓരോ രീതി അല്ലെ പാചക രീതികള്‍. ചേരുവകള്‍ എല്ലാം. എന്‍റെ മധ്യ തിരുവിതാംകൂര്‍ ആണ് എന്‍റെ നാട് . അതുകൊണ്ട് ഞാന്‍ ഉണ്ടാക്കരുള്ളതും ആ രീതിയില്‍ ആകും.
പച്ചക്കറികളും, മീനും ചിക്കനും, മുട്ടയും ആണ് ഞാന്‍ സാധാരണ ഉണ്ടാക്കരുള്ളത്.
എന്‍റെ ഫ്രണ്ട്സ് എല്ലാം നല്ല പോലെ കുക്കിംഗ് ചെയ്യുന്നവര്‍ ആണ്. അവരെ അപേക്ഷിച്ച് ഞാന്‍ വെറും ഒരു ശിശു ആണ്. ആര്‍ക്കേലും എതിരഭിപ്രായം ഉണ്ടേല്‍ പ്രതികരിക്കാം.
.....
No comments:
Post a Comment