Pages

Friday, December 19, 2008

തീയല്‍


ആവശ്യമുള്ള സാധനങ്ങള്‍

  1. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്‌
  2. കുഞ്ഞുള്ളി - പത്തു പന്ത്രണ്ട്
  3. മഞ്ഞള്‍ പ്പൊടി - കാല്‍ സ്പൂണ്‍
  4. മുളക് പൊടി - ഒരു സ്പൂണ്‍
  5. മല്ലിപ്പൊടി - ഒന്നര സ്പൂണ്‍
  6. ഉലുവ - കാല്‍ സ്പൂണ്‍
  7. പുളി - ആവശ്യത്തിനു
  8. കറിവേപ്പില
  9. ഉപ്പ്
  10. എണ്ണ
  11. കടുക്

പാചക രീതി

തേങ്ങയും ഉള്ളിയും കറിവേപ്പിലയും കൂടി നന്നായി വറുത്തെടുക്കുക.
നല്ല പോലെ തേങ്ങ മൂക്കുമ്പോള്‍(നല്ല ബ്രൌണ്‍ നിറം ) പൊടികള്‍ എല്ലാം ചേര്ത്തു ഇളക്കുക. ഇതു അരുമ്പോള്‍ നല്ല പോലെ പേസ്റ്റ് രൂപത്തില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം.
തക്കാളി, ഉള്ളി അല്ലന്കില്‍ മുരിങ്ങക്ക, കാരറ്റ്, കോവക്ക, അല്ലേല്‍ ചെമ്മീന്‍,സവാള, ഇതൊകെ ആണ് സാധാരണ തീയലിന്റെ കഷ്ണങള്‍.
കഷങ്ങള്‍ വെള്ളം ഒഴിച്ച് വേകിക്കുക. വെകാരാകുംപോള്‍ പുളി പ്ഴിന്ജു ഒഴിക്കുക. ആവശ്യത്തിനു ഉപ്പും. വീണ്ടും തിളച്ചു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കുക.
ഒരു ചീനച്ചടിയില്‍ എണ്ണ ഒഴിച്ചു കടുകും കറിവേപ്പിലയും ഇട്ടുക.
ഇത് കറിയില്‍ ചേര്‍ത്തിളക്കുക.

No comments:

Post a Comment