Pages

Monday, December 22, 2008

വാഴാക്ക കറി

ആവശ്യമുള്ള സാധനങ്ങള്‍.

വാഴയ്ക്ക ഒരെണ്ണം( പൊന്തന്‍ കാ)
മുളക് പൊടി-ഒരു സ്പൂണ്‍
ചുരണ്ടിയ തേങ്ങ- കാല്‍ കപ്പ്‌
ചെറിയ ഉള്ളി-മൂന്നു എണ്ണം-
മല്ലിപ്പൊടി- കാല്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കുറച്ച്
വാളന്‍ പുലി(പിഴു പുളി) -
ഉപ്പ്
വെള്ളം
എണ്ണ
കറിവേപ്പില

പാകം ചെയ്യുന്ന വിധം
വാഴയ്ക്ക തൊലി കളഞ്ഞു കാട്ടി കുറച്ചു മുറിച്ചെടുക്കുക.(ഉപ്പേരിക്ക് അറിയുന്ന പോലെ).
തേങ്ങയും ഉള്ളിയും പൊടികളും ചേര്‍ത്ത് അരച്ചെടുക്കുക.
അരപ്പ് അരിഞ്ഞുവെച്ചിരിക്കുന്ന കയുടെ കൂടെ ഇളക്കി ആവശ്യത്തിനു വെള്ളം ഒഴിച്ചു അടുപ്പില്‍ വെക്കുക. വെന്തു പാകം ആകുമ്പോള്‍ പുളി പിഴിഞ്ഞു ഇതിന്റെ കൂടെ ചേര്ക്കുക. ഉപ്പും പാകത്തിന് ചേര്ക്കുക.
വാങ്ങി എണ്ണയും കറിവേപ്പിലയും ചേര്‍ക്കുക.

2 comments:

  1. അമ്പിളീ;
    വാഴയ്ക്ക വട്ടത്തിലരിയുകയല്ലല്ലോ, നീളത്തില്‍ ചെറുകഷ്ണങ്ങളാക്കി മുറിച്ചിടുകയല്ലേ വേണ്ടത്??

    ReplyDelete
  2. ദയവായി ഈ വേര്‍ഡ് വേരിഫികേഷന്‍ എടുത്ത് കളയൂ...

    ReplyDelete