Pages

Sunday, December 28, 2008

പാലപ്പം



ആവശ്യമുള്ള സാധങ്ങള്‍

  1. പച്ചരി- ഒരു കപ്പ്‌
  2. യീസ്റ്റ്- കാല്‍ സ്പൂണ്‍
  3. പഞ്ചസാര- രണ്ടു സ്പൂണ്‍
  4. ചോര്‍ - ഒരു പിടി
  5. തേങ്ങ ചുരണ്ടിയത്- രണ്ടു പിടി

പാചക രീതി

പച്ചരി മൂന്ന് മണിക്കൂര്‍ (കുറഞ്ഞത്) വെള്ളത്തിലിട്ടു കുതിര്‍ക്കുക.
ഒരു ഗ്ലാസ്സില്‍ ചെറു ചൂടുവെള്ളം എടുത്ത് അതില്‍ പഞ്ചസാരയും യീസ്റ്റും കൂടി അടിച്ച് പതപ്പിക്കുക.
അരി അരച്ചെടുക്കുക. വെള്ളത്തിന്‌ പകരം മുകളില്‍ പറഞ്ഞ വെള്ളം ഒഴിക്കുക. അത് പോര എങ്കില്‍ വെള്ളം ഒഴിച്ചാല്‍ മതി.
അരി ആരാഞ്ഞു വരുമ്പോള്‍ തേങ്ങയും ചോറും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക.
ഈ മാവ് പുളിക്കാന്‍ വെക്കുക. ( സാധാരണ രീതിയില്‍ ഒരു രാത്രി , സന്ധ്യക്ക് അരച്ച് വെച്ചു രാവിലെ ആകുമ്പോള്‍ പുളിച്ചു പോങ്ങരുണ്ട്) .അപ്പം ചുടുന്നതിനു അര മണിക്കൂര്‍ മുന്പ് മാവില്‍ ഉപ്പും അല്പം പഞ്ചസാരയും ഒരു നുള്ള് ബേകിംഗ് സോഡയും ചെര്തിലകി വെക്കുക.
അപ്പച്ചട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു മൂടി വെക്കുക. അപ്പത്തിന്റെ അരികു വശം മൂത്ത് വരുമ്പോള്‍ ചട്ടിയില്‍ നിന്നും എടുക്കുക.

2 comments: