Pages

Tuesday, December 23, 2008

മത്തങ്ങ എരിശ്ശേരി

ആവശ്യമുള്ള സാധങ്ങള്‍

മത്തങ്ങ -മുറിച്ചത് ചെറിയ ഒരു കഷ്ണം.
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി-അരസ്പൂണ്‍
ഉപ്പ്
തേങ്ങ
വെളുത്തുള്ളി -രണ്ട് അല്ലി
കടുക്
കറിവേപ്പില

പാചക രീതി

മത്തങ്ങയും മുളകുപൊടി മഞ്ഞള്‍പ്പൊടി ഇവ ഇട്ടു വേകിക്കുക. തേങ്ങയും വെളുത്തുള്ളിയും കൂടി നന്നായി അരപ്പക്കുക. മത്തങ്ങ വെന്തു കഴിയുമ്പോള്‍ ഉപ്പ് പാകത്തിന് ചേര്‍ക്കുക. അരപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങി വെക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ തേങ്ങ ഇട്ടു വറുത്തു കോരുക. ഇതു കരിയില്‍ ചേര്‍ക്കുക. ബാക്കി വന്ന എണ്ണയില്‍ കടുകും വറ്റല്‍ മുളകും( ഉണ്ടേല്‍ ഇട്ടാല്‍ മതി) കറിവേപ്പിലയും ഇട്ടു കടുക് പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക.
( മതങ്ങയുടെ കൂടെ വന്‍പയര്‍, അല്ലേല്‍ ചെറുപയറും ചേര്‍ക്കാവുന്നതാണ്).

1 comment: