Pages

Sunday, December 28, 2008

കടല കറി


കടല- ഒരു കപ്പ്‌( കുതിര്‍ത്ത് എടുത്ത്)
സവാള- ഒരെണ്ണം
തക്കാളി- ഒരെണ്ണം
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലിപ്പൊടി-രണ്ടു സ്പൂണ്‍
മസാല പൊടി- ഒരു സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒരുപിടി
വെളുത്തുള്ളി-രണ്ട് അല്ലി
ഇഞ്ചി- ചെറിയ ഒരു കഷ്ണം
കടുക്
എണ്ണ
ഉപ്പ്
കറിവേപ്പില
വെള്ളം
പാചക രീതി

ഒരു കുക്കറില്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടുമ്പോള്‍ സവാള ഇട്ടു വഴട്ടുക. വെളുത്തുള്ളിയും ഇന്ചിയും ഇടുക. നിറം മാറി വരുമ്പോള്‍ പൊടികള്‍ ഇടുക. പൊടികള്‍ മൂത്ത് മണം വരുമ്പോള്‍ തക്കാളി ഇടുക. തക്കാളി കൂടി ഇളക്കി യോജിച്ചു വരുമ്പോള്‍ കടല ഇടുക. (തേങ്ങ അരച്ച് ചേര്‍ക്കാം , ചാറിനു കട്ടി കൂടാന്‍ വേണ്ടി ആണ് ) . പാകത്തിന് വെള്ളം ഒഴിച്ചു കുക്കര്‍ അടച്ചു നാലു വിസില്‍ വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ആവി പോയി കഴിയുമ്പോള്‍ ഉപയോഗിക്കുക.

No comments:

Post a Comment