Tuesday, December 30, 2008
ഉപ്പുമാവ്
ആവശ്യമുള്ള സാധങ്ങള്‍
റവ/ സേമിയ- ഒരു കപ്പ്
പച്ചമുളക്-മൂനെണ്ണം
സവാള- ഒരു മുറി
ഇഞ്ചി- ചെറിയ കഷ്ണം
കടുക് , എണ്ണ,കറിവേപ്പില.
ചിരവിയ തേങ്ങ- രണ്ടു പിടി
( ബീന്‍സ് - അച്ച് എണ്ണം
കാരറ്റ് - കൊതി അരിഞ്ഞത് )
പാചക രീതി
ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ റവ ഇട്ടു നല്ലപോലെ ചൂടാക്കുക. അതിന്റെ പാകം എന്ന് പറഞ്ഞാല്‍ റവ തൊട്ടുനോക്കിയാല്‍ നല്ല പോലെ മോരിഞ്ഞിരികണം എന്നാണ്. ഇതു എടുത്തു മാറ്റി വെക്കുക.
വീണ്ടും ആ പത്രത്തില്‍ എണ്ണ ഒഴിച്ചു കടുക് വറുക്കുക . സവാളയും,ഇഞ്ചിയും, മുളകും കൂടെ ഇട്ടു വഴട്ടുക .
പച്ചകറികള്‍ ഇടുന്നുവെങ്കില്‍ സവാള വഴന്നു കഴിയുമ്പോള്‍ അതും ഇടുക. ശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ചു മൂടിവെക്കുക. വെള്ളം വെട്ടിത്തിളക്കുമ്പോള്‍ ഉപ്പ് ചേര്ക്കുക.
തീ കുറച്ച് വെക്കുക.
അതിലേക്കു വറുത്തു വെച്ചിരിക്കുന്ന റവ ഇടുക. കുഴാഞ്ഞു പോകാതെ കട്ട പിടിക്കാതെ ഇളക്കുക. വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ തേങ്ങ ഇടുക.
Subscribe to:
Post Comments (Atom)
അതേ ഈ ന്യൂ ഇയറിനു ഇത് പരീക്ഷിച്ചട്ട് തന്നെ കാര്യം.
ReplyDeleteന്യൂ ഇയര്‍ ആശംസകള്‍
തേങ്ങ വേണോന്നൊണ്ടോ, അല്ലേലും നല്ല സ്വാദല്ലെ, മൊട്ട റോസ്റ്റ്, പാളേങ്കോടന്‍ പഴം ഒക്കെ കൂട്ടി വേണം അടിക്കാന്‍, ഹാവൂ...
ReplyDelete