ആവശ്യമുള്ള സാധങ്ങള്‍
- തുവര പരിപ്പ് - രണ്ടു കപ്പ്
- ചെറിയ ഉള്ളി- പത്തു പന്ത്രണ്ട്
- പച്ച മുളക്- നാലെണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ഉപ്പ്
- കറിവേപ്പില
- എണ്ണ.
ഉണ്ടാക്കുന്ന വിധം
തുവര പരിപ്പ് നല് മണിക്കൂര്‍ വെള്ളത്തില്‍ ( കുറഞ്ഞത്) ഇട്ടു കുതിര്‍ത്തെടുക്കുക. വെള്ളം വാലാന്‍ വെക്കണം. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ , ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കറിവേപ്പിലയും കൂടെ ചേര്‍ത്ത് ചതച്ചെടുക്കുക. ( നല്ലവണ്ണം അരയേണ്ട അവശ്യം ഇല്ല) . ഈ അരപ്പില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളകി വെക്കുക.
അടി വശം കനമുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന പരിപ്പ് ചെറിയ ഉരുള ആക്കി എടുത്ത് ഒന്നു ചെറുതായി പരത്തി എണ്ണയില്‍ ഇടുക.
ചെറുതായി നിറം മാറുമ്പോള്‍ അകം പുറം മറിച്ചിടുക . നിറം മാറി കരിഞ്ഞു പോകാതെ എടുത്തു എണ്ണ തോരന്‍ വെക്കുക.
കൊതിയാകുന്നു.
ReplyDelete:)
അടുക്കള എന്ന് കണ്ടപ്പൊ ഓടി വന്നതാ
ReplyDelete...പിന്നെ പരിപ്പുവട എന്റെ ഒരു വീക്നെസ്സും!
അമ്പിളീ,
എങ്ങനെയുണ്ടാക്കിയാലും ചായക്കടയിലെ പരിപ്പുവടയുടെ അത്ര മയം കിട്ടുന്നില്ല, എന്താ കാരണം?
athil paripp arakunnavarude viyarpinte swadum undakum atha athinu swad kooduthal:)
ReplyDelete