Pages

Tuesday, December 30, 2008

ഉപ്പുമാവ്


ആവശ്യമുള്ള സാധങ്ങള്‍

റവ/ സേമിയ- ഒരു കപ്പ്‌
പച്ചമുളക്-മൂനെണ്ണം
സവാള- ഒരു മുറി
ഇഞ്ചി- ചെറിയ കഷ്ണം
കടുക് , എണ്ണ,കറിവേപ്പില.
ചിരവിയ തേങ്ങ- രണ്ടു പിടി
( ബീന്‍സ് - അച്ച് എണ്ണം
കാരറ്റ് - കൊതി അരിഞ്ഞത് )

പാചക രീതി

ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ റവ ഇട്ടു നല്ലപോലെ ചൂടാക്കുക. അതിന്റെ പാകം എന്ന് പറഞ്ഞാല്‍ റവ തൊട്ടുനോക്കിയാല്‍ നല്ല പോലെ മോരിഞ്ഞിരികണം എന്നാണ്. ഇതു എടുത്തു മാറ്റി വെക്കുക.
വീണ്ടും ആ പത്രത്തില്‍ എണ്ണ ഒഴിച്ചു കടുക് വറുക്കുക . സവാളയും,ഇഞ്ചിയും, മുളകും കൂടെ ഇട്ടു വഴട്ടുക .
പച്ചകറികള്‍ ഇടുന്നുവെങ്കില്‍ സവാള വഴന്നു കഴിയുമ്പോള്‍ അതും ഇടുക. ശേഷം ഒന്നര കപ്പ്‌ വെള്ളം ഒഴിച്ചു മൂടിവെക്കുക. വെള്ളം വെട്ടിത്തിളക്കുമ്പോള്‍ ഉപ്പ് ചേര്ക്കുക.
തീ കുറച്ച് വെക്കുക.
അതിലേക്കു വറുത്തു വെച്ചിരിക്കുന്ന റവ ഇടുക. കുഴാഞ്ഞു പോകാതെ കട്ട പിടിക്കാതെ ഇളക്കുക. വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ തേങ്ങ ഇടുക.

Monday, December 29, 2008

ടോമാടോ റൈസ്


ബസ്മതി റൈസ് -ഒരു കപ്പ്‌
സവാള- അര മുറി(ചെറുതായി അരിഞ്ഞത്)
തക്കാളി - രണ്ട്(നല്ല പോലെ പഴുത്തത് )
പച്ച മുളക്-രണ്ടെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം
കടുക്, എണ്ണ, കറിവേപ്പില
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍

പാചക രീതി

അരി വെകിചെടുക്കുക.
എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് എണ്ണയില്‍ ഇടുക. ഒന്നു നിറം മരുംപോലെക്കും സവാളയും പച്ചമുളകും അരിഞ്ഞത് ഇട്ടു വഴട്ടുക. അതിന്റെ നിറം മാറി വരുമ്പോള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക. സേസം തക്കാളി ഇട്ടു നല്ലപോലെ ഉടച്ചെടുക്കുക(സ്മാഷ് ച്യ്തെടുക്കുക.).
ഇതു വെന്തു വെച്ചിരിക്കുന്ന ചോറിന്റെ കൂടെ നല്ലപോലെ മിക്സ് ച്യ്തെടുക്കുക.

Sunday, December 28, 2008

കടല കറി


കടല- ഒരു കപ്പ്‌( കുതിര്‍ത്ത് എടുത്ത്)
സവാള- ഒരെണ്ണം
തക്കാളി- ഒരെണ്ണം
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
മുളക് പൊടി- ഒരു സ്പൂണ്‍
മല്ലിപ്പൊടി-രണ്ടു സ്പൂണ്‍
മസാല പൊടി- ഒരു സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒരുപിടി
വെളുത്തുള്ളി-രണ്ട് അല്ലി
ഇഞ്ചി- ചെറിയ ഒരു കഷ്ണം
കടുക്
എണ്ണ
ഉപ്പ്
കറിവേപ്പില
വെള്ളം
പാചക രീതി

ഒരു കുക്കറില്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടുമ്പോള്‍ സവാള ഇട്ടു വഴട്ടുക. വെളുത്തുള്ളിയും ഇന്ചിയും ഇടുക. നിറം മാറി വരുമ്പോള്‍ പൊടികള്‍ ഇടുക. പൊടികള്‍ മൂത്ത് മണം വരുമ്പോള്‍ തക്കാളി ഇടുക. തക്കാളി കൂടി ഇളക്കി യോജിച്ചു വരുമ്പോള്‍ കടല ഇടുക. (തേങ്ങ അരച്ച് ചേര്‍ക്കാം , ചാറിനു കട്ടി കൂടാന്‍ വേണ്ടി ആണ് ) . പാകത്തിന് വെള്ളം ഒഴിച്ചു കുക്കര്‍ അടച്ചു നാലു വിസില്‍ വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ആവി പോയി കഴിയുമ്പോള്‍ ഉപയോഗിക്കുക.

പാലപ്പം



ആവശ്യമുള്ള സാധങ്ങള്‍

  1. പച്ചരി- ഒരു കപ്പ്‌
  2. യീസ്റ്റ്- കാല്‍ സ്പൂണ്‍
  3. പഞ്ചസാര- രണ്ടു സ്പൂണ്‍
  4. ചോര്‍ - ഒരു പിടി
  5. തേങ്ങ ചുരണ്ടിയത്- രണ്ടു പിടി

പാചക രീതി

പച്ചരി മൂന്ന് മണിക്കൂര്‍ (കുറഞ്ഞത്) വെള്ളത്തിലിട്ടു കുതിര്‍ക്കുക.
ഒരു ഗ്ലാസ്സില്‍ ചെറു ചൂടുവെള്ളം എടുത്ത് അതില്‍ പഞ്ചസാരയും യീസ്റ്റും കൂടി അടിച്ച് പതപ്പിക്കുക.
അരി അരച്ചെടുക്കുക. വെള്ളത്തിന്‌ പകരം മുകളില്‍ പറഞ്ഞ വെള്ളം ഒഴിക്കുക. അത് പോര എങ്കില്‍ വെള്ളം ഒഴിച്ചാല്‍ മതി.
അരി ആരാഞ്ഞു വരുമ്പോള്‍ തേങ്ങയും ചോറും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക.
ഈ മാവ് പുളിക്കാന്‍ വെക്കുക. ( സാധാരണ രീതിയില്‍ ഒരു രാത്രി , സന്ധ്യക്ക് അരച്ച് വെച്ചു രാവിലെ ആകുമ്പോള്‍ പുളിച്ചു പോങ്ങരുണ്ട്) .അപ്പം ചുടുന്നതിനു അര മണിക്കൂര്‍ മുന്പ് മാവില്‍ ഉപ്പും അല്പം പഞ്ചസാരയും ഒരു നുള്ള് ബേകിംഗ് സോഡയും ചെര്തിലകി വെക്കുക.
അപ്പച്ചട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു മൂടി വെക്കുക. അപ്പത്തിന്റെ അരികു വശം മൂത്ത് വരുമ്പോള്‍ ചട്ടിയില്‍ നിന്നും എടുക്കുക.

പരിപ്പു വട


ആവശ്യമുള്ള സാധങ്ങള്‍

  1. തുവര പരിപ്പ് - രണ്ടു കപ്പ്‌
  2. ചെറിയ ഉള്ളി- പത്തു പന്ത്രണ്ട്
  3. പച്ച മുളക്- നാലെണ്ണം
  4. ഇഞ്ചി - ഒരു ചെറിയ കഷ്ണം
  5. ഉപ്പ്
  6. കറിവേപ്പില
  7. എണ്ണ.

ഉണ്ടാക്കുന്ന വിധം

തുവര പരിപ്പ് നല് മണിക്കൂര്‍ വെള്ളത്തില്‍ ( കുറഞ്ഞത്) ഇട്ടു കുതിര്‍ത്തെടുക്കുക. വെള്ളം വാലാന്‍ വെക്കണം. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ , ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കറിവേപ്പിലയും കൂടെ ചേര്‍ത്ത് ചതച്ചെടുക്കുക. ( നല്ലവണ്ണം അരയേണ്ട അവശ്യം ഇല്ല) . ഈ അരപ്പില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളകി വെക്കുക.
അടി വശം കനമുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന പരിപ്പ് ചെറിയ ഉരുള ആക്കി എടുത്ത് ഒന്നു ചെറുതായി പരത്തി എണ്ണയില്‍ ഇടുക.
ചെറുതായി നിറം മാറുമ്പോള്‍ അകം പുറം മറിച്ചിടുക . നിറം മാറി കരിഞ്ഞു പോകാതെ എടുത്തു എണ്ണ തോരന്‍ വെക്കുക.

Tuesday, December 23, 2008

മത്തങ്ങ എരിശ്ശേരി

ആവശ്യമുള്ള സാധങ്ങള്‍

മത്തങ്ങ -മുറിച്ചത് ചെറിയ ഒരു കഷ്ണം.
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി-അരസ്പൂണ്‍
ഉപ്പ്
തേങ്ങ
വെളുത്തുള്ളി -രണ്ട് അല്ലി
കടുക്
കറിവേപ്പില

പാചക രീതി

മത്തങ്ങയും മുളകുപൊടി മഞ്ഞള്‍പ്പൊടി ഇവ ഇട്ടു വേകിക്കുക. തേങ്ങയും വെളുത്തുള്ളിയും കൂടി നന്നായി അരപ്പക്കുക. മത്തങ്ങ വെന്തു കഴിയുമ്പോള്‍ ഉപ്പ് പാകത്തിന് ചേര്‍ക്കുക. അരപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങി വെക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ തേങ്ങ ഇട്ടു വറുത്തു കോരുക. ഇതു കരിയില്‍ ചേര്‍ക്കുക. ബാക്കി വന്ന എണ്ണയില്‍ കടുകും വറ്റല്‍ മുളകും( ഉണ്ടേല്‍ ഇട്ടാല്‍ മതി) കറിവേപ്പിലയും ഇട്ടു കടുക് പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക.
( മതങ്ങയുടെ കൂടെ വന്‍പയര്‍, അല്ലേല്‍ ചെറുപയറും ചേര്‍ക്കാവുന്നതാണ്).

Monday, December 22, 2008

വാഴാക്ക കറി

ആവശ്യമുള്ള സാധനങ്ങള്‍.

വാഴയ്ക്ക ഒരെണ്ണം( പൊന്തന്‍ കാ)
മുളക് പൊടി-ഒരു സ്പൂണ്‍
ചുരണ്ടിയ തേങ്ങ- കാല്‍ കപ്പ്‌
ചെറിയ ഉള്ളി-മൂന്നു എണ്ണം-
മല്ലിപ്പൊടി- കാല്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കുറച്ച്
വാളന്‍ പുലി(പിഴു പുളി) -
ഉപ്പ്
വെള്ളം
എണ്ണ
കറിവേപ്പില

പാകം ചെയ്യുന്ന വിധം
വാഴയ്ക്ക തൊലി കളഞ്ഞു കാട്ടി കുറച്ചു മുറിച്ചെടുക്കുക.(ഉപ്പേരിക്ക് അറിയുന്ന പോലെ).
തേങ്ങയും ഉള്ളിയും പൊടികളും ചേര്‍ത്ത് അരച്ചെടുക്കുക.
അരപ്പ് അരിഞ്ഞുവെച്ചിരിക്കുന്ന കയുടെ കൂടെ ഇളക്കി ആവശ്യത്തിനു വെള്ളം ഒഴിച്ചു അടുപ്പില്‍ വെക്കുക. വെന്തു പാകം ആകുമ്പോള്‍ പുളി പിഴിഞ്ഞു ഇതിന്റെ കൂടെ ചേര്ക്കുക. ഉപ്പും പാകത്തിന് ചേര്ക്കുക.
വാങ്ങി എണ്ണയും കറിവേപ്പിലയും ചേര്‍ക്കുക.

Friday, December 19, 2008

മമ്പഴ പച്ചടി


ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം നാലെണ്ണം
ചുരണ്ടിയ തേങ്ങ- കാല്‍ കപ്പ്‌
ജീരകം - ഒരുനുള്ള്
ഉപ്പ്- ആവശ്യത്തിനു
കറിവേപ്പില
ശര്‍ക്കര ഒരു കപ്പ്‌( മമ്പഴതിന്ടെ മടുരം പോലെ )
കടുക്- ആവശ്യത്തിനു
മുളകുപൊടി
മഞ്ഞള്‍പൊടി
എണ്ണ.

പാചക രീതി
മമ്പഴതിന്ടെ സൈഡ് വശങ്ങള്‍ പൂളി മുറിച്ചെടുക്കുക. ഒരു പത്രത്തില്‍ ബാക്കി വന്ന മമ്പഴവുമ് പൂളി എടുത്ത കഷങ്ങളും മഞ്ഞള്‍പൊടി,മുളകുപൊടി, ഉപ്പ് എന്നിവ ചേര്ത്തു അടുപ്പില്‍ വെക്കുക. വെന്തുകസിയുമ്പോള്‍ ശര്‍ക്കര ഇടുക (വെള്ളം കൂടി പോകരുത്) . തേങ്ങയും ജീരകവും ചേര്ത്തു നന്നായി അരച്ചെടുക്കുക. ഇത് അടുപ്പില്‍ ഉള്ള മാങ്ങയില്‍ ചേര്ക്കുക. ഒരുപാട് ചാര്‍ ആകേണ്ട അവശ്യം ഇല്ല.
ചീന ചട്ടിയില്‍ എന്നഒഴിചു കടുകിട്ട് പൊടിക്കുക. ( വറ്റല്‍ മുളക് ഉണ്ടേല്‍ ഇടുന്നത് നല്ലതാണു) കറിവേപ്പിലയും ഇട്ടു കറിയില്‍ ചേര്‍ത്തിളക്കുക.

പൊടികള്‍

പടങ്ങള്‍ ഗൂഗിളില്‍ നിന്നും
എരിവുള്ള ആഹാരം ഉണ്ടാക്കുന്നവര്‍ ശ്രദ്ധിക്കു......
ഞാന്‍ ഇടുന്ന പാചക കുറിപ്പുകളില്‍ എരിവു വളരെ കുറച്ചു മാത്രമെ ഉപയോഗിക്കുന്നുള്ളൂ.എരിവു കൂടുതല്‍വേണ്ട അല്ക്കര്‍ക്കുവേണ്ടി മുളക്
പൊടി /പച്ചമുളക് ഇവ കുറച്ചു കൂടുതല്‍ ഉപയോഗിക്കുക.....

ചെമ്മീന്‍ മസാല1

ആവശ്യം ഉള്ള സാധനങ്ങള്‍
  • ചെമ്മീന്‍
  • എണ്ണ
  • സവാള ചെറുതായി അരിഞ്ഞത്
  • ചുവന്നുള്ളി അരിഞ്ഞത്( ഇല്ലേലും കുഴപ്പം ഇല്ല)
  • തക്കാളി
  • പച്ചമുളക് വെളുത്തുള്ളി
  • ഉലുവ podi
  • മഞ്ഞള്‍പൊടി
  • മുളകുപൊടി
  • ഉപ്പ്
  • കറിവേപ്പില


പാചക രീതി


എണ്ണ ചൂടാകുമ്പോള്‍ കടുകിത്റ്റ് പൊട്ടിയ ശേഷം സവാളയും ഉള്ളിയും ഇട്ടു വഴട്ടുക . നിറം മാറുമ്പോള്‍ അരച്ച പൊടികള്‍ വെള്ളത്തില്‍ കലക്കി മൂപിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി , അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും ഇടുക. ഇത് ഇളം ചുവപ്പായി വരുമ്പോള്‍ ചെമ്മീന്‍ ഇടുക. അടച്ചു വെച്ചു വേകിക്കുക. ചെമ്മീന്‍ വെന്തു പാകം ആകുമ്പോള്‍ , കറിവേപ്പിലയും ഉപ്പും ഇട്ടു ഇളക്കുക. ചാര്‍ കുറുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കുക.

ചിക്കന്‍ ബിരിയാണി


  1. ചിക്കന്‍ വലിയ കഷ്ണങള്‍-ഒരു കിലോ
  1. ബസ്മതി / ബിരിയാണി അരി-നാലുകപ്പ്‌
  2. നാലു സവാള നീളത്തില്‍ അരിഞ്ഞത്-
  3. വെളുത്തുള്ളി - പത്ത് അല്ലി
  4. ഇഞ്ചി - ഒരു കഷ്ണം
  5. പച്ചമുളക് - ആറ്
  6. കുരുമുളക് പൊടി - അര സ്പൂണ്‍
  7. ഉപ്പ്, മഞ്ഞള്‍- ആവശ്യത്തിനു
  8. ഏലക്ക - എട്ട്
  9. പെരുംജീരകം മുതലായ മസാലക്കൂട്ട് പൊടി
  10. കറുവ, ഗ്രാമ്പു -ആറ്
  11. തക്കാളി -രണ്ട്
  12. മല്ലി ,പോദിന ഇല -ഓരോപിടി
  13. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് - അര ക്കപ്പ്
  14. എണ്ണ/ നെയ്യ് - അര കപ്പ്‌
  15. മുട്ട
  16. വെള്ളം-
(ഒരു കപ്പ്‌ അരിക്ക് ഒന്നേകാല്‍ കപ്പ്‌ വെള്ളം എണ്ണ കണക്ക്)

പാചകം ചെയ്യുന്ന രീതി

മസാല പൊടിയും,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പോദിന ഇലയുടെ പകുതി ഇവ നല്ല പോലെ അരച്ചെടുക്കുക. (ഇതാണ് ചിക്കനില്‍ പുരട്ടി വെക്കേണ്ടത്) .
മസാല യുടെ പകുതി, മഞ്ഞള്‍, ഉപ്പ് ഇവ ചിക്കനില്‍ പുരട്ടി വെക്കുക.( അര മണിക്കൂര്‍ മിനിമം)
അരി അര മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം വെള്ളം വാലാന്‍ വെക്കുക.
തക്കാളി ചെറിയ കഷ്ണങള്‍ ആയി മുറിക്കുക.
അണ്ടിപ്പരിപ്പും ഉണക്കമുണ്ടിരിങ്ങയും കുറച്ചു സവാളയും എണ്ണയില്‍ വറുത്തു കോരി വെക്കുക.
ബാക്കി വന്ന എണ്ണയില്‍ ബാക്കി ഉള്ള സവാള വഴട്ടുക . നിറം മാറുമ്പോള്‍ ബാക്കി വന്ന അരച്ചെടുത്ത മസാല ഇട്ടു ഇളക്കുക. പച്ച മണം മാറുമ്പോള്‍ തക്കാളി ഇടുക. തക്കാളി ഉടഞ്ഞു എണ്ണ തിളച്ചു വരുമ്പോള്‍ ബിരിയാണി മസാല , തയിര്‍, കറിവേപ്പില ഇവ ഇട്ടെലെക്കുക. മസാല പുരടിവെച്ചിരിക്കുന്ന ചികാന്‍ കഷങ്ങള്‍ ഇതില്‍ ഇട്ട ഇളക്കുക.
കുക്കറില്‍ ഒരു വിസില്‍ വന്നതിനു ശേഷം എടുത്തു മാറ്റി വെക്കുക.

കാല്‍ കപ്പ്‌ എണ്ണ/ നെയില്‍ ആറ് ഗ്രാമ്പു, രണ്ടു പട്ട, മൂന്നു ഏലക്ക, ഇവ മൂപ്പിക്കുക. ഇതു മൂത്ത് കഴിയുമ്പോള്‍ അറിയും ഇട്ടു വറുക്കുക. അരി നന്നായി മൂകന്നത് വരെ ഇളക്കുക.
അഞ്ചു കപ്പ്‌ വെള്ളം, നാരങ്ങ നീര്‍ , ഉപ്പ് എന്നിവ ചേര്ക്കുക.
അരി പകുതി വേവാകുമ്പോള്‍ പത്രം മൂടി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ഓവനില്‍ വെക്കാന്‍ പാകത്തിനുള്ള ഒരു പാത്രത്തിന്റെ അടിയില്‍ എണ്ണമയം പുരട്ടി അതില്‍ ചിക്കന്റെ പകുതി നിരത്തുക. അതിന്റെ മുകളില്‍ ചോറും നാരങ്ങ നീരും നിരത്തുക. വറുത്തു വെച്ചിരിക്കുന്ന സവാളയും മുന്തിരിങ്ങയും അണ്ടിപ്പരിപ്പും ഇതിന്റെ മുകളില്‍ വിതറുക.
ഓവന്‍ ചൂട്ക്കൈ അതി അര മണിക്കൂര്‍ വെക്കുക.
( ഒരു നനഞ്ഞ തുണിയോ, ടിഷ്യൂ എന്ത്കിലും കൊണ്ട് പത്രം മൂടുന്നത് നന്നായിരിക്കും.)

കാബേജ് തോരന്‍




ആവശ്യമുള്ള സാധങ്ങള്‍


  1. കാബേജ്
  2. സവാള
  3. പച്ചമുളക്
  4. ഇഞ്ചി
  5. തേങ്ങ
  6. കടുക്
  7. ഉഴുന്നുപരിപ്പ്
  8. എണ്ണ




പാചകരീതി


കാബേജും സവാളയും കൊത്തി അരിയുക. തേങ്ങ, പച്ചമുളക്,മഞ്ഞള്‍പ്പൊടി,ഇഞ്ചി ഇവ ചതച്ച് എടുക്കുക. ചെന്ന ചട്ടിയില്‍ എണ്ണ ഒഴിച്ചു എണ്ണ ചൂടാകുമ്പോള്‍ ഉഴുന്നുപരിപ്പും , കടുകും പൊട്ടണം. സേസം കാബേജും, സവാളയും കൂടെ ഇടുക. അല്പം വെള്ളം തളിച്ച് മൂടി വെക്കുക. ആവിയില്‍ വെന്തു കഴിയുമ്പോള്‍ അരപ്പുചെര്‍ത്തു.ഇളക്കുക. ചെറുതീയില്‍ ഇളക്കി തോര്‍ത്തി എടുക്കുക.

തീയല്‍


ആവശ്യമുള്ള സാധനങ്ങള്‍

  1. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്‌
  2. കുഞ്ഞുള്ളി - പത്തു പന്ത്രണ്ട്
  3. മഞ്ഞള്‍ പ്പൊടി - കാല്‍ സ്പൂണ്‍
  4. മുളക് പൊടി - ഒരു സ്പൂണ്‍
  5. മല്ലിപ്പൊടി - ഒന്നര സ്പൂണ്‍
  6. ഉലുവ - കാല്‍ സ്പൂണ്‍
  7. പുളി - ആവശ്യത്തിനു
  8. കറിവേപ്പില
  9. ഉപ്പ്
  10. എണ്ണ
  11. കടുക്

പാചക രീതി

തേങ്ങയും ഉള്ളിയും കറിവേപ്പിലയും കൂടി നന്നായി വറുത്തെടുക്കുക.
നല്ല പോലെ തേങ്ങ മൂക്കുമ്പോള്‍(നല്ല ബ്രൌണ്‍ നിറം ) പൊടികള്‍ എല്ലാം ചേര്ത്തു ഇളക്കുക. ഇതു അരുമ്പോള്‍ നല്ല പോലെ പേസ്റ്റ് രൂപത്തില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം.
തക്കാളി, ഉള്ളി അല്ലന്കില്‍ മുരിങ്ങക്ക, കാരറ്റ്, കോവക്ക, അല്ലേല്‍ ചെമ്മീന്‍,സവാള, ഇതൊകെ ആണ് സാധാരണ തീയലിന്റെ കഷ്ണങള്‍.
കഷങ്ങള്‍ വെള്ളം ഒഴിച്ച് വേകിക്കുക. വെകാരാകുംപോള്‍ പുളി പ്ഴിന്ജു ഒഴിക്കുക. ആവശ്യത്തിനു ഉപ്പും. വീണ്ടും തിളച്ചു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കുക.
ഒരു ചീനച്ചടിയില്‍ എണ്ണ ഒഴിച്ചു കടുകും കറിവേപ്പിലയും ഇട്ടുക.
ഇത് കറിയില്‍ ചേര്‍ത്തിളക്കുക.

Thursday, December 18, 2008

ഉരുളക്കിഴങ്ങ് കറി....

ആവശ്യമുള്ള സാധനങ്ങള്‍.
  1. ഉരുളക്കിഴങ്ങ് ഒരെണ്ണം
  2. സവാള പകുതി
  3. തേങ്ങ ഒരുപിടി
  4. മുളകുപൊടി കാല്‍ സ്പൂണ്‍
  5. മല്ലിപ്പൊടി കാല്‍ സ്പൂണ്‍
  6. മഞ്ഞള്‍ പൊടി ഇത്തിരി
  7. മസാലപൊടി കാല്‍ സ്പൂണ്‍
  8. എണ്ണ ഒരു സ്പൂണ്‍
  9. കടുക്
  10. കറിവേപ്പില
  11. ഉപ്പ്
പാചക രീതി
ഉലക്കിഴ്ങ്ങും സവാളയും ചെറിയ കഷ്ണങള്‍ ആകി വേവിക്കുക. തേങ്ങയും പൊടികളും ചേര്ത്തു നന്നയി അരച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ചു കടുകുപൊട്ടിക്കുക. വെന്ത കഷങ്ങള്‍ അല്പം ഉപ്പ് ചേര്‍ത്ത് കടുക് പോട്ടിയത്തില്‍ ഇടുക .അരപ്പും ചേര്‍ത്ത് ഇളക്കുക. ഒന്നു ചെറുതായി തിളച്ചു വരുമ്പോള്‍ മാറ്റിവച്ചു കറിവേപ്പില ഇടുക.

എന്‍റെ അടുക്കള

പാചകം ആരും പഠിപ്പികേണ്ട ഒന്നല്ല. എന്നാലും ചില അറിവുകള്‍ ഉള്ളത് നല്ലതാണ്. ആവശ്യം വന്നാല്‍ ആരുംഒരു അത്യാവശ്യം പാചകം ചെയ്യും എന്നാണ് എന്‍റെ വിശ്വാസം. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം എന്‍റെഅമ്മക്ക് അത്യാവശ്യം ആയി ആറു മാസം വീട്ടില്‍ നിന്നും മാറി നില്കേണ്ട ആവശ്യം വന്നു. സമയം ആണ്ഞാന്‍ അടുക്കളയില്‍ കയറിതുടങ്ങിയത്.(പാചകം ചെയ്യാന്‍) . ആദ്യം ആദ്യം ഞാന്‍ പൊന്നമ്മയോടുംഫോണിലൂടെ അപ്പച്ചിയോടും ചിട്ടയോടും ഒക്കെ ആയിരുന്നു ചോദിച്ചിരുന്നത് . മുല്ക എത്ര ഇടണം മല്ലി വേണോഎന്നൊക്കെ. പിന്നെ അത് പതുക്കെ പഠിച്ചു. കല്യാണം കഴിഞ്ഞു ആദ്യം കാനഡ യില്‍ ചെന്നപ്പോള്‍ ആണ് അമ്മമാറി നിന്നതിന്റെ ഗുണം മനസിലായത്. അങ്ങിനെ ഞാനും ഒരു കൊച്ചു കുക്ക് ആയി. എന്തേലും സംശയം വന്നാല്‍അപ്പോള്‍ തന്നെ ഞാന്‍ ഫോണ്‍ വിളിക്കുമായിരുന്നു. അമ്മയോട് സംശയം തീര്‍ക്കാന്‍ വേണ്ടി . സമയം ഒന്നുംനോക്കില്ലായിരുന്നു. കടലക്കറി ഉണ്ട്ടക്കാന്‍ ഇഞ്ചി ഇടുമോ എന്ന് അമ്മയുടെ സമയം രാത്രി പന്ദ്രണ്ട് മണിക്ക്വിളിച്ചു ചോദിച്ചിട്ടുണ്ട്.......

കുക്കിംഗ്‌ ഒരു കല ആണ്. അത് എനിക്കുണ്ടോ എന്നറിയില്ല. എന്നാലും ഇടക്കിടക്ക് ഞാന്‍ എന്തേലും പരീക്ഷണംനടത്താറുണ്ട്. ചിലപ്പോള്‍ നന്നാവും ചിലപ്പോള്‍ ഇല്ല. "എന്‍റെഅടുക്കള " എന്ന ബ്ലോഗിലൂടെ ഞാന്‍ ഉണ്ടാക്കുന്നആഹാരങ്ങള്‍ എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. എന്റെതായ രീതി. അതില്‍ ചിലപ്പോള്‍ വത്യാസംകണ്ടേക്കാം. ഓരോ നാട്ടിലും ഓരോ രീതി അല്ലെ പാചക രീതികള്‍. ചേരുവകള്‍ എല്ലാം. എന്‍റെ മധ്യ തിരുവിതാംകൂര്‍ ആണ് എന്‍റെ നാട് . അതുകൊണ്ട് ഞാന്‍ ഉണ്ടാക്കരുള്ളതും രീതിയില്‍ ആകും.

പച്ചക്കറികളും, മീനും ചിക്കനും, മുട്ടയും ആണ് ഞാന്‍ സാധാരണ ഉണ്ടാക്കരുള്ളത്.
എന്‍റെ ഫ്രണ്ട്സ് എല്ലാം നല്ല പോലെ കുക്കിംഗ്‌ ചെയ്യുന്നവര്‍ ആണ്. അവരെ അപേക്ഷിച്ച് ഞാന്‍ വെറും ഒരു ശിശു ആണ്. ആര്‍ക്കേലും എതിരഭിപ്രായം ഉണ്ടേല്‍ പ്രതികരിക്കാം.
.....